Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autorickshaw

Ernakulam

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന: ഡ്രൈ​വ​ർ പി​ടി​യി​ൽ

ആ​ലു​വ: ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തി​നി​ടെ ഡ്രൈവർ പി​ടി​യി​ൽ. തു​രു​ത്ത് കു​രി​ക്ക​ല​ക​ത്തോ​ട്ട് വീ​ട്ടി​ൽ ന​സീ​റി (തു​രു​ത്ത് ന​സീ​ർ - 59) നെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

തു​രു​ത്ത് ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശം 18 പൊ​തി​ക​ളി​ലാ​യി 200 ഗ്രാം ​ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്നു. പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ തു​രു​ത്തി​ൽ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

ര​ണ്ടു​ദി​വ​സ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ലു​വ , നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up